കലാമിന്റെ നിര്യാണത്തില്‍ ബാന്‍ കി മൂണ്‍ അനുശോചിച്ചു
കലാമിന്റെ നിര്യാണത്തില്‍ ബാന്‍ കി മൂണ്‍ അനുശോചിച്ചു
Sunday, August 2, 2015 11:37 PM IST
ന്യൂയോര്‍ക്ക്: മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അനുശോചനം രേഖപ്പെടുത്തി.

രാഷ്ട്രപതിയായിരുന്ന കാലത്തും ശേഷവും അദ്ദേഹം ജനങ്ങളോടു കാണിച്ച ആദരവും നല്‍കിയ പ്രചേദനവുമാണു കലാമിന്റെ നിര്യാണം ലോക രാഷ്ട്രങ്ങളെ വരെ ദുഃഖിപ്പിക്കാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്നലെ യുഎന്നിലെ ഇന്ത്യന്‍ ആസ്ഥാനത്തെത്തിയ ബാന്‍ കി മൂണ്‍ അനുശോചനം രേഖപ്പെടുത്താനായി വച്ചിരുന്ന ബുക്കിലാണ് സന്ദേശമെഴുതിയത്. യുഎന്നിലെ മറ്റ് പ്രമുഖരും അനുശോചനം രേഖപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.