മൊറോക്കോക്കാരന്‍ സ്യൂട്ട്കേസില്‍ ഒളിച്ചുകടന്നതു മരണത്തിലേക്ക്
Tuesday, August 4, 2015 11:30 PM IST
മാഡ്രിഡ്: സ്യൂട്ട്കേസിലൊളിച്ചു സ്പെയിനിലേക്കു കടക്കാന്‍ ശ്രമിച്ച മൊറോക്കോക്കാരനു ദാരുണാന്ത്യം. സ്പെയിനിന്റെ നിയന്ത്രണത്തിലുള്ള വടക്കന്‍ ആഫ്രിക്കയിലെ മെലില്ലയില്‍നിന്നു സഹോദരന്റെ കാറില്‍ മാഡ്രിഡിലേക്കു വന്നയാളുടെ മൃതദേഹമാണു സ്യൂട്ട്കേസില്‍ കാണപ്പെട്ടത്. അല്‍മേറിയ തുറമുഖത്തെത്തിയ കാര്‍ അധികൃതര്‍ പരിശോധിച്ചപ്പോഴാണ് ഡിക്കിയിലെ സ്യൂട്ട്കേസില്‍ മൃതദേഹം കണ്െടത്തിയത്.

മരിച്ചയാളുടെ സഹോദരനായ കാര്‍ ഉടമയെ പോലീസ് അറസ്റു ചെയ്തു. മരിച്ചയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ കുറേക്കാലമായി കുടിയേറ്റക്കാരുടെയും അഭയാര്‍ഥികളുടെയും കുരുതിക്കളമാണ് മെഡിറ്ററേനിയന്‍ പ്രദേശം.


ദാരിദ്യ്രത്തെയും അക്രമത്തെയും തുടര്‍ന്ന് പശ്ചിമേഷ്യയില്‍നിന്നും ആഫ്രിക്കയില്‍നിന്നും യൂറോപ്പിലേക്കു കുടിയേറാന്‍ ശ്രമിച്ച രണ്ടായിരത്തില്‍ അധികംപേര്‍ ഈ വര്‍ഷം ഇതുവരെ പാതിവഴിയില്‍ മരണമടഞ്ഞിട്ടുണ്ട്. 3,500ല്‍ അധികമായിരുന്നു കഴിഞ്ഞവര്‍ഷത്തെ മരണസംഖ്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.