ബെയ്ജിംഗിലെ കാറുകളുടെ എണ്ണം നിയന്ത്രിക്കുന്നു
Tuesday, August 4, 2015 11:30 PM IST
ബെയ്ജിംഗ്: അന്തരീക്ഷ മലിനീകരണം കുറയ്ക്കാനായി ബെയ്ജിംഗ് നഗരത്തിലെ കാറുകളുടെ എണ്ണം കുറയ്ക്കാനും ഏതാനും ഫാക്ടറികള്‍ താത്കാലികമായി അടച്ചിടാനും സര്‍ക്കാര്‍ തീരുമാനിച്ചു.

രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ 70-ാംവാര്‍ഷികം പ്രമാണിച്ച് സെപ്റ്റംബര്‍ മൂന്നിന് ടിയാനന്‍മെന്‍ ചത്വരത്തില്‍ വന്‍ സൈനിക പരേഡ് സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറെടുക്കുകയാണ്. ഈ അവസരത്തില്‍ നഗരത്തിലെ വായു മലിനീകരണം കഴിയുന്നത്ര ഒഴിവാക്കുകയാണു ലക്ഷ്യം.


ഓഗസ്റ് 20മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെയുള്ള കാലയളവില്‍ നിലവിലുള്ള കാറുകളില്‍ പകുതിയെണ്ണത്തിനു മാത്രമേ ബെയ്ജിംഗിലെ നിരത്തുകളില്‍ ഓടാന്‍ അനുമതി നല്‍കൂ. ഫാക്ടറികളും അടച്ചിടും. പരേഡ് പ്രമാണിച്ചു ജീവനക്കാര്‍ക്ക് മൂന്നു ദിവസം അവധി നല്‍കാനും തീരുമാനിച്ചതായി പീപ്പിള്‍സ് ഡെയിലി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.