ബഹറിനിലെ പൊതുമാപ്പ് പ്രയോജനപ്പെടുത്തണം: ഇന്ത്യന്‍ അംബാസഡര്‍
Tuesday, August 4, 2015 12:27 AM IST
മനാമ: ബഹറിനില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് മതിയായ രേഖകളില്ലാതെ കഴിയുന്ന ഇന്ത്യക്കാര്‍ പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ പറഞ്ഞു.

പൊതുമാപ്പ് കൂടുതല്‍ പേര്‍ക്ക് ഉപകാരപ്പെടാന്‍ സാമൂഹിക സംഘടനകളുമായി സഹകരിക്കും. ഇന്ത്യന്‍ എംബസിയില്‍ ഓപ്പണ്‍ഹൌസിനു ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദേഹം.

നിലവില്‍ എത്രപേര്‍ക്കു കൃത്യമായി രേഖകളില്ലെന്നതു സംബന്ധിച്ച കണക്ക് ലഭ്യമല്ല. എന്നാല്‍, എമിഗ്രേഷന്‍ നിലവില്‍ വന്നതോടെ ഭാവിയില്‍ കാര്യങ്ങള്‍ ഇങ്ങനെയാവില്ല. കൃത്യമായ ഡാറ്റാബെയ്സ് ഉണ്ടാകും. തൊഴിലാളിയും തൊഴിലുടമയും ഇതില്‍ രജിസ്റര്‍ ചെയ്യുന്നതോടെ സേവനവേതന കാര്യങ്ങളില്‍ ഉള്‍പ്പെടെ യഥാര്‍ഥ വിവരം ലഭ്യമാകും.അംബാസഡറായി ചുമതലയേറ്റശേഷം അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ നടന്ന ആദ്യ ഓപ്പണ്‍ ഹൌസായിരുന്നു ഇന്നലത്തേത്. ഫസ്റ് സെക്രട്ടറി രാംസിംഗ്, അഭിഭാഷക ബുഷ്റ യൂസുഫ്, ഐസിആര്‍എഫ് അംഗങ്ങള്‍ തുടങ്ങിയവരും ഓപ്പണ്‍ ഹൌസില്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.