ഡസ്റ്ലേഡി യാത്രയായി: ഇനി ദുരന്തചിത്രം മാത്രം ബാക്കി
ഡസ്റ്ലേഡി യാത്രയായി: ഇനി ദുരന്തചിത്രം മാത്രം ബാക്കി
Thursday, August 27, 2015 11:30 PM IST
ന്യൂയോര്‍ക്ക്: ലോകത്തെ നടുക്കിയ 9/11 ഭീകരാക്രമണത്തിന്റെ ശേഷിപ്പായി ജീവിച്ച ഡസ്റ് ലേഡി എന്നറിയപ്പെട്ടിരുന്ന മാഴ്സി ബോര്‍ഡേഴ്സ് ഒടുവില്‍ മരണത്തിനു കീഴടങ്ങി. ഇനി ആ ദുരന്തത്തെ ഓര്‍മപ്പെടുത്തുന്ന ചി ത്രം മാത്രം ബാക്കി.

2011 സെപ്റ്റംബര്‍ 11നു ഭീകരാക്രമണത്തെത്തുടര്‍ന്ന് വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്നുമണ്ണടിയുമ്പോള്‍ ദേഹമാസകലം ചാരവും പൊടിയുമായി അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ജീവിതത്തിലേക്കു രക്ഷപെടാന്‍ ശ്രമിക്കുന്ന മാഴ്സിയുടെ ചിത്രം ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധനേടിയിരുന്നു. എഎഫ്പി ഫോട്ടോഗ്രാഫര്‍ സ്റാ ന്‍ ഹോണ്ട് എടുത്ത മാഴ്സിയുടെ ചിത്രം ലോകപ്ര ശസ്തമായതോടെ അവര്‍ ഡസ്റ് ലേഡി എന്ന പേരിലും അറിയപ്പെട്ടു. ഭീകരാക്രമണത്തിന്റെ ഭീകരതമുഴുവന്‍ വിളിച്ചോതുന്ന ഈ ചിത്രത്തിനു പിന്നാലെ മാഴ്സിയുടെ ജീവിതത്തെ ആസ്പദമാക്കി ദ ബാലഡ് ഓഫ് മാഴ്സി ബോര്‍ഡേഴ്സ് എന്ന പേരില്‍ ഗാനവും പുറത്തിറങ്ങിയിരുന്നു. ഇന്റര്‍നെറ്റിലൂടെ ഈ ഗാനവും ഏറെ ജന പ്രീതി നേടി. ഉദര അര്‍ബുദത്തെത്തുടര്‍ന്നു തിങ്കളാഴ്ചയാ ണു 42കാരിയായ മാഴ്സി മരിച്ചത്.


ബാങ്ക് ഓഫ് അമേരിക്കയില്‍ ജീവനക്കാ രിയായിരുന്ന 28കാരിയായ മാഴ്സി ആക്രമണം തുടങ്ങു മ്പോള്‍ വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഒന്നാമത്തെ കെട്ടിടസമുച്ചയത്തിലെ 81-ാം നിലയിലെ ഓഫീസിലായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.