ഉത്തരകൊറിയയില്‍ പ്രളയം, 40 മരണം
Thursday, August 27, 2015 11:30 PM IST
പ്യോംഗ്യാംഗ്: ഉത്തരകൊറിയയി ലെ റാന്‍ജിന്‍ നഗരത്തില്‍ കനത്ത മഴയിലും പ്രളയത്തിലും 40 പേര്‍ മരിച്ചു. 11,000പേര്‍ ഭവനരഹിതരായി. 1070 വീടുകള്‍ തകര്‍ന്നു. സ്കൂളുകളും ആശുപത്രികളും ഉള്‍പ്പെടെ 99 പൊതുമന്ദിരങ്ങള്‍ക്കും നാശം നേരിട്ടു. ശനിയാഴ്ചയും ഞായറാഴ്ചയുമുണ്ടായ പെരുമഴയില്‍ 300 ഏക്കര്‍ കൃഷിഭൂമി നശിച്ചെന്നു കൊറിയന്‍ സെന്‍ട്രല്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു.


റഷ്യന്‍, ചൈനീസ് അതിര്‍ത്തികള്‍ക്കു സമീപമാണ് ദുരന്തത്തിനിരയായ റാന്‍ജിന്‍ നഗരം. വ്യാപാരമേള നടക്കുന്നതിനാല്‍ നിരവധി ടൂറിസ്റുകള്‍ റാന്‍ജിനില്‍ എത്തിയിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ട്രക്കുകളും മറ്റും ചൈന അയച്ചുകൊടുത്തു. ചൈനീസ് ടൂറിസ്റുകള്‍ സുരക്ഷിതരാണെന്നു ബെയ്ജിംഗ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.