ബ്രിട്ടനിലെ അംബേദ്കര്‍ ഭവനം മഹാരാഷ്ട്ര വാങ്ങി
Sunday, August 30, 2015 11:21 PM IST
ലണ്ടന്‍: ബ്രിട്ടനില്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് ഭരണഘടനാ ശില്പിയും ദളിത് നേതാവുമായിരുന്ന ബി ആര്‍ അംബേദ്കര്‍ താമസിച്ചിരുന്ന കെട്ടിടം മഹാരാഷ്ട്ര സര്‍ക്കാര്‍ വിലയ്ക്കു വാങ്ങി. 35 കോടിരൂപയാണു വില.

കിംഗ് ഹെന്റി റോഡിലെ ഈ മൂന്നുനിലക്കെട്ടിടം അംബേദ്കര്‍ സ്മാരകമാക്കാനാണു പദ്ധതി. 1920-22 കാലഘട്ടത്തില്‍ ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ പഠിച്ചപ്പോഴാണ് അംബേദ്കര്‍ ഇവിടെ താമസിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.