ഇന്ത്യക്കാരനു നഷ്ടപരിഹാരം
Sunday, August 30, 2015 11:22 PM IST
ടൊറേന്റോ: എട്ടുവര്‍ഷം മുമ്പുള്ള അന്യായമായ അറസ്റിന്റെ പേരില്‍ ഇന്ത്യന്‍ വംശജനു നഷ്ടപരിഹാരം നല്‍കാന്‍ കാനഡയിലെ ക്യൂബക്ക് സുപ്പീരിയര്‍ കോടതി ഉത്തരവിട്ടു. 2007മാര്‍ച്ചില്‍ മോണ്‍ട്രീലില്‍ നടന്ന വനിതാദിന റാലിയില്‍ പങ്കെടുത്തതിനാണ് ജാഗി സിംഗിനെ പോലീസ് അറസ്റു ചെയ്തത്. അറസ്റു നിയമവിരുദ്ധമായിരുന്നുവെന്നും അറസ്റു നടത്തിയ രണ്ടു പോലീസുകാര്‍ ചേര്‍ന്ന് 15000 ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു.കോടതി വിധിക്കെതിരേ അപ്പീലിനു പോകുമെന്ന് മോണ്‍ട്രീല്‍ നഗരസഭ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.