ചുഴലിക്കാറ്റില്‍ 20 മരണം
Sunday, August 30, 2015 11:22 PM IST
സാന്റോ ഡോമിന്‍ഗോ: കരീബിയനിലെ ഡോമിനിക്കന്‍ റിപ്പബ്ളിക്കില്‍ എറിക്ക ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 20 ആയി. 31 പേരെ കാണാതായി. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ഡോമിനിഷ്യ ദ്വീപില്‍ 38 സെന്റിമീറ്റര്‍ മഴ പെയ്തു. നേരത്തെ ഹെയ്തിയിലും ചുഴലിക്കാറ്റ് നാശം വിതച്ചു. ക്യൂബയിലൂടെ കടന്ന് തിങ്കളാഴ്ചയോടെ ഫ്ളോറിഡയില്‍ എറിക്ക എത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ കാറ്റ് ദുര്‍ബലമായിത്തുടങ്ങിയെന്നാണ് ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.