യെമനില്‍ വ്യോമാക്രമണം; 36 പേര്‍ കൊല്ലപ്പെട്ടു
Monday, August 31, 2015 11:48 PM IST
ഹാജ: ഉത്തര യെമനിലെ ഹാജ പ്രവിശ്യയില്‍ സൌദി സഖ്യ സേന നടത്തിയ വ്യോമാക്രമണത്തില്‍ 36 തദ്ദേശീയര്‍ കൊല്ലപ്പെട്ടു. ബോട്ടിലിംഗ് പ്ളാന്റില്‍ ജോലി ചെയ്തിരുന്നവര്‍ക്കാണ് ജീവഹാനി നേരിട്ടത്. ഞായറഴ്ച പുലര്‍ച്ചെയാണ് വ്യോമാക്രമണം നടന്നത്.

ഹൂതി വിമതരുടെ ഒളിത്താവളമെന്ന സംശയത്തിലാണ് സൈന്യം ഇവിടെ ആക്രമണം നടത്തിയതെന്നു വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ച തൈസ് നഗരത്തില്‍ നടന്ന വ്യോമാക്രമണത്തില്‍ 65 ലേറെ സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ജൂലൈയില്‍ പശ്ചിമ യെമനിലെ പാല്‍ സംഭരണ കേന്ദ്രത്തിലുണ്ടായ സൈനിക ആക്രമണത്തില്‍ കുട്ടികളടക്കം 70 പേര്‍ക്കാണ് ജീവഹാനി നേരിട്ടത്. സൈനിക ആക്രമണങ്ങളില്‍ നിരപരാധികള്‍ കൊല്ലപ്പെടുന്നതില്‍ അംനെസ്റി ഇന്റര്‍നാഷണല്‍ അടക്കമുള്ള മനുഷ്യാവകാശ സംഘടനകള്‍ ആശങ്ക രേഖപ്പെടുത്തി. അതേസമയം, സാധാരണക്കാരായ ജനങ്ങള്‍ കൊല്ലപ്പെടുന്നത് ഒഴിവാക്കാന്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്നു യെമന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.


കഴിഞ്ഞ അഞ്ചുമാസമായി നടക്കുന്ന യുദ്ധത്തില്‍ 4,300 ലധികം പേരാണ് യെമനില്‍ കൊല്ലപ്പെട്ടത്. പതിനായിരക്കണക്കിനുപേര്‍ അഭയാര്‍ഥികളായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.