ഗ്രന്ഥകാരന്‍ വെയ്ന്‍ ഡയര്‍ അന്തരിച്ചു
ഗ്രന്ഥകാരന്‍ വെയ്ന്‍ ഡയര്‍ അന്തരിച്ചു
Tuesday, September 1, 2015 11:54 PM IST
വാഷിംഗ്ടണ്‍: ലക്ഷക്കണക്കിനു കോപ്പികള്‍ വിറ്റഴിഞ്ഞ യുവര്‍ ഇറോനിയസ് സോണ്‍സ് എന്ന പുസ്തകം രചിച്ച ഡോ. വെയ്ന്‍ ഡയര്‍(75) ഹവായില്‍ അന്തരിച്ചു. 2009 മുതല്‍ ലുക്കീമിയ രോഗബാധിതനായിരുന്ന ഡയര്‍ ശനിയാഴ്ചയാണ് മരിച്ചതെന്ന് അദ്ദേഹത്തിന്റെ പബ്ളിഷര്‍ ഹേ ഹൌസ് അറിയിച്ചു.

രോഗബാധിതനായെങ്കിലും സ്വന്തമായി വികസിപ്പിച്ച സൈക്കിക്ക് സര്‍ജറി എന്ന ചികിത്സാരീതിയായിരുന്നു അദ്ദേഹം പരീക്ഷിച്ചിരുന്നത്. 2012ല്‍ ഓപ്ര വിന്‍ഫ്രിയുമായി നടത്തിയ അഭിമുഖത്തിനിടെ സൈക്കിക്ക് സര്‍ജറി ചികിത്സാരീതിയെക്കുറിച്ച് ഡയര്‍ വിവരിച്ചിരുന്നു. സിദ്ധയോഗാചാര്യന്‍ കൃഷ്ണ റാവുവിന്റെ(സ്വാമി മുക്താനന്ദ) ദര്‍ശനങ്ങളെ അവലംബിച്ചാണ് 1976ല്‍ യുവര്‍ ഇറോനിയസ് സോണ്‍സ് എന്ന പുസ്തകം ഡയര്‍ രചിച്ചത്.


ന്യുയോര്‍ക്കിലെ സെന്റ് ജോണ്‍സ് യൂണിവേഴ്സിറ്റിയില്‍ പ്രഫസറായും അദ്ദേഹം പ്രവര്‍ത്തിച്ചു. നിരവധി ടിവി ടോക്ഷോകളിലും വെയ്ന്‍ ഡയര്‍ പ്രത്യക്ഷ പ്പെട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.