ഒബാമ കൊളംബിയ വാഴ്സിറ്റി സ്റാഫില്‍ ചേരും?
ഒബാമ കൊളംബിയ വാഴ്സിറ്റി സ്റാഫില്‍ ചേരും?
Wednesday, September 2, 2015 10:26 PM IST
വാഷിംഗ്ടണ്‍: 2017ല്‍ യുഎസ് പ്രസിഡന്റ് പദവിയില്‍നിന്നു വിരമിക്കുന്ന ബറാക് ഒബാമ മാതൃകലാലയമായ കൊളംബിയ യൂണിവേഴ്സിറ്റിയിലെ ടീച്ചിംഗ് സ്റാഫില്‍ ചേരുമെന്ന് അഭ്യൂഹം. യൂണിവേഴ്സിറ്റി പ്രസിഡന്റ് ലീ ബോളിംഗറെ ഉദ്ധരിച്ച് വിദ്യാര്‍ഥികളുടെ പത്രം കൊളംബിയ ഡെയിലി റിപ്പോര്‍ട്ടര്‍ അറിയിച്ചതാണ് ഇക്കാര്യം. കൊളംബിയയോട് എന്നും ആദരവു പുലര്‍ത്തുന്നുണ്െടങ്കിലുംറിട്ടയര്‍മെന്റിനുശേഷം എന്തുചെയ്യണമെന്ന കാര്യത്തില്‍ ഇതുവരെ പ്രസിഡന്റ് തീരുമാനമെടുത്തിട്ടില്ലെന്നാണ് വൈറ്റ്ഹൌസ് വൃത്തങ്ങള്‍ പറയുന്നത്.


1983ലാണ് കൊളംബിയ വാഴ്സിറ്റിയില്‍നിന്ന് ബറാക് ഒബാമ ബിരുദമെടുത്തത്. യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയില്‍ കോണ്‍സ്റിറ്റ്യൂഷന്‍ ലോയുടെ പ്രഫസറായും ഒബാമ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.