ഐസ്ക്രീം ഇനി അലിയില്ല
ഐസ്ക്രീം ഇനി അലിയില്ല
Wednesday, September 2, 2015 10:27 PM IST
ലണ്ടന്‍: ഐസ്ക്രീം വേഗത്തില്‍ അലിഞ്ഞില്ലാതാകുന്നുവെന്ന പരാതികള്‍ ഇനി പഴങ്കഥ. യൂണിവേഴ്സിറ്റി ഓഫ് എഡിന്‍ബ്രോയിലെ ശാസ്ത്രജ്ഞരാണ് ഐസ്ക്രീം അലിയാതിരിക്കാനുള്ള പദാര്‍ഥം കണ്െടത്തിയത്. ചില ഭക്ഷണങ്ങളില്‍ കാണപ്പെടുന്ന പ്രത്യേകതരം പ്രോട്ടീന്‍ ഐസ്ക്രീമിന്റെ പദാര്‍ഥങ്ങളെ ചേര്‍ത്തു നിര്‍ത്താനും ഇതുവഴി അലിഞ്ഞില്ലാതാവുന്നതു തടയാനും സഹായിക്കും.


ഈ പദാര്‍ഥം അഞ്ചുവര്‍ഷത്തിനുള്ളില്‍ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നു അധികൃതര്‍ പറഞ്ഞു. ഇതോടെ മണിക്കൂറോളം ഐസ്ക്രീം തണുത്തുറഞ്ഞിരിക്കുമെന്നാണു കരുതപ്പെടുന്നത്. കുറഞ്ഞ കലോറികളും കൊഴുപ്പും അടങ്ങിയ ഐസ്ക്രീം ഉണ്ടാക്കാനും ഇതു സഹായകമാവും. പ്രത്യേകതരം ബാക്റ്റീരിയയെ ഉപയോഗപ്പെടുത്തിയാണു ഈ പ്രോട്ടീന്‍ ഉല്‍പാദിപ്പിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.