നാലു ചാരന്മാരെ ഐഎസ് കത്തിച്ചു
Wednesday, September 2, 2015 10:28 PM IST
ദുബായി: നാല് ഇറാക്കി ചാരന്മാരെ ജീവനോടെ അഗ്നിക്കിരയാക്കുന്നതിന്റെ വീഡിയോ ഐഎസ് പുറത്തുവിട്ടു. ഷിയാ വിഭാഗക്കാരായ നാലുപേരെയും ചങ്ങലയില്‍ കെട്ടിത്തൂക്കിയിട്ടശേഷം തീ കൊളുത്തുകയായിരുന്നു.

നാലുപേരും കുറ്റസമ്മതം നടത്തുന്ന രംഗവും വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. അന്‍ബാര്‍ പ്രവിശ്യയിലാണു വീഡിയോ ചിത്രീകരിച്ചതെന്നു കരുതപ്പെടുന്നു. ഇറാക്കിലും സിറിയയിലും ഒട്ടേറെ പ്രദേശങ്ങള്‍ കൈയടക്കി ഖാലിഫേറ്റ് പ്രഖ്യാപിച്ച ഐഎസ് നിരവധി പേരെ ശിരച്ഛേദം ചെയ്യുകയും പീഡിപ്പിച്ചു കൊല്ലുകയും ചെയ്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.