ഫ്രഞ്ച് നഗരങ്ങളില്‍ കുടിയേറ്റക്കാരുടെ തിരക്ക്
ഫ്രഞ്ച് നഗരങ്ങളില്‍ കുടിയേറ്റക്കാരുടെ തിരക്ക്
Thursday, September 3, 2015 12:06 AM IST
കളെയ്സ്: അനധികൃത കുടി യേറ്റക്കാര്‍ ഫ്രാന്‍സിനെ വീര്‍പ്പുമുട്ടി ക്കുന്നു. ഫ്രഞ്ച് തുറമുഖനഗരമായ കളെയ്സിനു സമീപം പാരീസിനെയും ലണ്ടനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍വേ പാത കുടിയേറ്റക്കാരുടെ തിരക്കുമൂലം അടച്ചിടേണ്ടി വന്നു. ബ്രിട്ടനിലേക്കു കടക്കാന്‍ ശ്രമിക്കുന്നവരാണു കളെയ്സ് - ഫ്രതുന്‍ സ്റേഷനു സമീപമുള്ള റെയില്‍വേ ട്രാക്കില്‍ തടിച്ചുകൂടിയത്.


ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള 3000 മുതല്‍ 4000 വരെ അഭയാര്‍ഥികളാണു കളെയ്സില്‍ പോലീസിനെ വെട്ടിച്ചു ക്യാമ്പുകളില്‍ കഴിയുന്നത്.

ബ്രിട്ടനിലേക്കു കടക്കാനാണു എല്ലാവരുടെയും ശ്രമം. അഞ്ച് യൂറോസ്റാര്‍ അതിവേഗ ട്രെയിനുകള്‍ മണിക്കൂറുകളോളം നിര്‍ത്തിയിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.