കാഷ്മീര്‍ പ്രശ്നം യുഎന്നില്‍ ഉന്നയിക്കില്ലെന്നു പാക്കിസ്ഥാന്‍ സമ്മതിച്ചതായി രേഖകള്‍
Friday, September 4, 2015 11:14 PM IST
വാഷിംഗ്ടണ്‍: കാഷ്മീര്‍ വിഷയം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിക്കില്ലെന്ന് പാക്കിസ്ഥാന്‍ ഉറപ്പുനല്‍കിയിരുന്നതായി വെളിപ്പെടുത്തല്‍. 2000ല്‍ പര്‍വേസ് മുഷാറഫിന്റെ ഭരണകാലത്താണ് പാക്കിസ്ഥാന്‍ അമേരിക്കയ്ക്ക് ഈ ഉറപ്പുനല്‍കിയത്. ഇന്ത്യ-പാക് തര്‍ക്കത്തില്‍ യുഎന്‍ ഇടപെടല്‍ സഹായകമാകില്ല എന്ന വാദം അംഗീകരിച്ചായിരുന്നു പാക്കിസ്ഥാന്റെ ഉറപ്പ്. ഇക്കാര്യത്തെ സംബന്ധിച്ച് യുഎസ് പൊളിറ്റിക്കല്‍ അഫയേഴ്സ് സെക്രട്ടറി തോമസ് പിക്കറിംഗ് പാക് വിദേശകാര്യമന്ത്രി അബ്ദുള്‍ സത്താറുമായും മറ്റു പ്രമുഖരുമായും വെവ്വേറെ കൂടിക്കാഴ്ച നടത്തിയിരുന്നതായും യുഎസ് എംബസിയുടെ രഹസ്യ കേബിള്‍ സന്ദേശങ്ങളില്‍ പറയുന്നു. ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ആക്ട് പ്രകാരം ഈ രേഖകള്‍ യുഎസ് സ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


കാഷ്മീരില്‍ പാക് നേതൃത്വത്തില്‍ നടത്തുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ അബ്ദുള്‍ സത്താര്‍ സമ്മതിച്ചതായും രേഖകളിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.