റഷ്യന്‍ വ്യോമാക്രമണത്തില്‍ സിറിയയില്‍ 39 മരണം
Sunday, October 4, 2015 12:43 AM IST
ഡമാസ്കസ്: സിറിയയില്‍ ഐഎസിനെ ലക്ഷ്യമിട്ടു നാലാംദിവസവും റഷ്യന്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം തുടര്‍ന്നു. നാലുദിവസത്തിനുള്ളില്‍ 39 സാധാരണക്കാര്‍ക്കു ജീവഹാനി നേരിട്ടെന്ന് സിറിയന്‍ ഒബ്സര്‍വേറ്ററി പറഞ്ഞു. ഇവരില്‍ എട്ടുകുട്ടികളും എട്ടു സ്ത്രീകളും ഉള്‍പ്പെടുന്നു.

ഇതിനു പുറമേ, 12 ഐഎസ് ഭീകരരും രണ്ട് അല്‍നുസ്റാ ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്. ഐഎസ് ആസ്ഥാനമായ റാഖായിലെ കമാന്‍ഡ് സെന്ററും ഒരു ഭൂഗര്‍ഭ ബങ്കറും തകര്‍ത്തതായി മോസ്കോയില്‍ പ്രതിരോധമന്ത്രാലയം അവകാശപ്പെട്ടു. ഇതിനിടെ റഷ്യന്‍ ആക്രമണത്തില്‍നിന്നു സിറിയന്‍ വിമതരെ രക്ഷിക്കാനായി അവര്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നതിനെക്കുറിച്ച് അമേരിക്ക ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.