മകന്‍ ഐഎസില്‍ ചേര്‍ന്നതറിഞ്ഞതു മാധ്യമങ്ങളിലൂടെ: ജോര്‍ദാന്‍ എംപി
Monday, October 5, 2015 11:45 PM IST
അമ്മാന്‍: തന്റെ മകന്‍ ഭീകരസംഘടനയായ ഐഎസില്‍ ചേരുകയും ഇറാക്കില്‍ ഭീകരാക്രമണം നടത്തുകയും ചെയ്തത് വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്ന് ജോര്‍ദാന്‍ പാര്‍ലമെന്റ് അംഗം മസന്‍ ദലയീന്‍.

ഐഎസ് അനുകൂല മാധ്യമത്തില്‍ പോസ്റ് ചെയ്ത ചിത്രങ്ങളിലൂടെയാണു തന്റെ മകനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്െടന്ന കാര്യം അറിയാനിടയായത്. മെഡിസിന്‍ വിദ്യാര്‍ഥിയായിരുന്ന തന്റെ മകന്‍ മുഹമ്മദ് ദലയീന്‍ വിദ്യാഭ്യാസം പാതിവഴിക്ക് ഉപേക്ഷിച്ചാണു ഭീകരസംഘടനയില്‍ അംഗമായത്. യുക്രെയ്നില്‍വച്ചാണു മകനെ അവസാനം കണ്ടത്. അന്നു മകന്റെ പെരുമാറ്റത്തില്‍ കാര്യമായ മാറ്റം വന്നിരുന്നു. വീട്ടിലേക്കു മടങ്ങിവരാന്‍ ഉപദേശിച്ചെങ്കിലും മകന്‍ ചെവിക്കൊള്ളാന്‍ തയാറായില്ലെന്നും അദ്ദേഹം പറയുന്നു.


മകന്റെ മരണത്തില്‍ ദുഃഖാചരണം നടത്തില്ലെന്നും ഭീകരരുടെ ആശയങ്ങളെ പിന്തുണയ്ക്കുന്നതിനു തുല്യമാവും അതെന്നും മസന്‍ ദലയീന്‍ കൂട്ടിച്ചേര്‍ത്തു.

2,000 ജോര്‍ദാന്‍ സ്വദേശികളെങ്കിലും ഐഎസിനും എതിരാളിയായ നുസ്റ ഫ്രണ്ടിനും വേണ്ടി പ്രവര്‍ത്തിക്കുന്നുണ്െടന്നാണു കണക്കുകള്‍. 350 പേര്‍ ഇത്തരത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.