റഷ്യക്ക് എതിരേ തുര്‍ക്കി; നാറ്റോ യോഗം ചേരുന്നു
Tuesday, October 6, 2015 12:29 AM IST
അങ്കാറ: സിറിയയില്‍ വ്യോമാക്രമണം നടത്തുന്ന റഷ്യന്‍ യുദ്ധവിമാനങ്ങള്‍ തുര്‍ക്കിയുടെ വ്യോമാതിര്‍ത്തിയില്‍ കടന്നതില്‍ തുര്‍ക്കി പ്രതിഷേധിച്ചു. ഭാവിയില്‍ ഇത് ആവര്‍ത്തിച്ചാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാവുമെന്നു റഷ്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി തുര്‍ക്കി അധികൃതര്‍ മുന്നറിയിപ്പു നല്‍കി. തുര്‍ക്കിയുടെ സുരക്ഷയുടെ കാര്യത്തില്‍ നാറ്റോ പ്രതിജ്ഞാബദ്ധമാണെന്നു നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റോള്‍ട്ടന്‍ബര്‍ഗ് വ്യക്തമാക്കി.

പ്രശ്നം ചര്‍ച്ച ചെയ്യാന്‍ നാറ്റോയുടെ സമ്മേളനം വിളിച്ചിട്ടുണ്ട്. സിറിയയിലെ റഷ്യന്‍ വ്യോമാക്രമണത്തിനു തുര്‍ക്കി എതിരാണ്. ഇതിനിടെ ഐഎസിനു പുറമേ മറ്റു ഗ്രൂപ്പുകളെയും റഷ്യ ഉന്നംവയ്ക്കുന്നതില്‍ അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും പ്രതിഷേധിച്ചു. വിമതര്‍ക്ക് ആയുധം നല്‍കുന്നതിന് അമേരിക്ക ആലോചിക്കുന്നതായി അധികൃതര്‍ വെളിപ്പെടുത്തി.


ഐഎസിനെതിരേയുള്ള വ്യോമാക്രമണം തുടരുകയാണെന്നു റഷ്യ അറിയിച്ചു. കഴിഞ്ഞദിവസം ഒരു കമാന്‍ഡ് സെന്ററും ബങ്കറും ത കര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.