പല്‍മീറയിലെ കമാനം ഐഎസ് തകര്‍ത്തു
പല്‍മീറയിലെ കമാനം ഐഎസ് തകര്‍ത്തു
Tuesday, October 6, 2015 10:44 PM IST
ബെയ്റൂട്ട്:സിറിയയിലെ പുരാതന മരുപ്പച്ച നഗരമായ പല്‍മീറയിലെ റോമന്‍ കാലഘട്ടത്തില്‍ നിര്‍മിച്ച രണ്ടായിരത്തോളം വര്‍ഷം പഴക്കമുള്ള വിജയ കമാനം ഐഎസ് ബോംബു വച്ചു തകര്‍ത്തു. യുനെസ്കോയുടെ പൈതൃകപട്ടികയിലുള്ള പല്‍മീറയിലെ ഒട്ടേറെ പുരാവസ്തുക്കള്‍ മേയില്‍ നഗരം പിടിച്ചശേഷം ഐഎസ് തകര്‍ത്തിരുന്നു. രണ്ടായിരം വര്‍ഷം പഴക്കമുള്ള ബെല്‍ ക്ഷേത്രം, ബാല്‍ ഷമിന്‍ ക്ഷേത്രം തുടങ്ങിയവ തകര്‍ക്കപ്പെട്ടു.


പല്‍മീറയുടെ പ്രവേശന കവാടത്തിലെ കമാനം ഞായറാഴ്ചയാണ് ഭീകരര്‍ തകര്‍ത്തതെന്ന് സിറിയയിലെ പുരാവസ്തു വകുപ്പു മേധാവി അബ്ദുള്‍കരിം പറഞ്ഞു. മറ്റു നിരവധി പുരാതന സ്മാരകങ്ങളും തകര്‍ക്കാനുള്ള ഉദ്യമത്തിലാണു ഭീകരരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.