പോര്‍ച്ചുഗലില്‍ കൊയ്ലോ ഭരണം നിലനിര്‍ത്തി
പോര്‍ച്ചുഗലില്‍ കൊയ്ലോ ഭരണം നിലനിര്‍ത്തി
Tuesday, October 6, 2015 10:45 PM IST
ലിസ്ബണ്‍: ഞായറാഴ്ച നടന്ന പോര്‍ച്ചുഗലിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി പെ ദ്രോ പാസോസ് കെയ്ലോ നേതൃത്വം നല്‍കുന്ന വലതുപക്ഷ സര്‍ക്കാരിനു രണ്ടാമൂഴം ഉറപ്പായി. മുന്‍ ലിസ്ബണ്‍ മേയറും ഇന്ത്യന്‍ വംശജനുമായ സോഷ്യലിസ്റ് നേതാവ് അന്റോണിയോ കോസ്റ പരാജയം സമ്മതിച്ചു. ഗോവയില്‍ വേരുകളുള്ള കോസ്റ സാമ്പത്തിക അച്ചടക്ക നടപടികള്‍ക്ക് എതിരായിരുന്നു. പാസോസ് കൊയ്ലോയുടെ നേതൃത്വത്തിലുള്ള പോര്‍ച്ചുഗല്‍ എഹെഡ് മുന്നണിക്ക് 39% വോട്ടും കോസ്റയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സോഷ്യലിസ്റുകള്‍ക്ക് 32%വോട്ടും കിട്ടി. കോസ്റയുടെ പ്രധാനമന്ത്രിപദ മോഹം ഇതോടെ പൊലിഞ്ഞു. കൊയ്ലോയുടെ സോഷ്യലിസ്റ് ഡെമോക്രാറ്റുകളും കണ്‍സര്‍വേറ്റീവുകളും ചേര്‍ന്ന മുന്നണിയുടേത് ന്യൂനപക്ഷ സര്‍ക്കാരായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.