ഇന്ത്യക്കാരന്‍ യുഎസില്‍ വെടിയേറ്റു മരിച്ചു
Tuesday, October 6, 2015 10:47 PM IST
ലോസ് ആഞ്ചലസ്: ഇന്ത്യന്‍ വംശജനായ ഐസ് ക്രീം വില്പനക്കാരന്‍ യുഎസില്‍ വെടിയേറ്റു മരിച്ചു. കലിഫോര്‍ണിയയിലെ ഓക്ലന്‍ഡില്‍ ശനിയാഴ്ചയാണ് ജസ്വീര്‍ സിംഗ് എന്ന 45കാരന്‍ കൊല്ലപ്പെട്ടത്.

ഐസ് ക്രീം വില്‍ക്കുന്ന വാനിലാണ് സിംഗ് വെടിയേറ്റു വീണത്. അക്രമികളെ അറസ്റു ചെയ്യുന്നതിനു സഹായകമായ വിവരം തരുന്നവര്‍ക്ക് പതിനായിരം ഡോളര്‍ ഇനാം നല്‍കുമെന്നു പോലീസ് പറഞ്ഞു. 17 വര്‍ഷം മുമ്പാണ് സിംഗ് അമേരിക്കയിലേക്കു കുടിയേറിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.