വിമാനയാത്രാമധ്യേ പൈലറ്റ് മരിച്ചു
Wednesday, October 7, 2015 11:17 PM IST
ബോസ്റണ്‍: അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം പറത്തുന്നതിനി ടെ പൈലറ്റ് മരിച്ചു. ഫീനിക്സില്‍നിന്നു ബോസ്റണു വന്ന വിമാനത്തിന്റെ പൈലറ്റ് മൈക്കല്‍ ജോണ്‍സ്റണാണ്(57)തിങ്കളാഴ്ച മാര്‍ഗമധ്യേ മരിച്ചത്. വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത സഹപൈലറ്റ് സിറക്യൂസ് വിമാനത്താവളത്തിലേക്കു വിമാനം തിരിച്ചുവിട്ടു.

രണ്ടു തവണ ബൈപാസ് ശസ്ത്രക്രിയയ്ക്കു വിധേയനായ ജോണ്‍സ്റണ്‍ ഹൃദയസ്തംഭനംമൂലമാണു മരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.