മാധ്യമ സമ്മേളനത്തിനു ഇന്ന് തുടക്കം
Friday, October 9, 2015 12:29 AM IST
ന്യൂയോര്‍ക്ക്: ഇന്തോ- അമേരിക്കന്‍ പ്രസ് ക്ളബിന്റെ (ഐഎപിസി) അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിനു ന്യൂയോര്‍ക്കില്‍ ഇന്നു തുടക്കം. ന്യൂയോര്‍ക്കിലെ ക്ളാരിയോണ്‍ ഹോട്ടലില്‍ തിങ്കളാഴ്ച വരെ നീളുന്ന സമ്മേളനത്തില്‍ ഇന്ത്യ, കാനഡ, ഓസ്ട്രേലിയ, അമേരിക്ക, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ വിവിധ സെമിനാറുകള്‍ നയിക്കുമെന്നു ഐഎപിസി ഭാരവാഹികള്‍ അറിയിച്ചു.

ദീപിക അസോസിയേറ്റ് എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലില്‍, റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് നികേഷ് കുമാര്‍, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.ടി. ചാക്കോ, തിരുവനന്തപുരം പ്രസ്് ക്ളബ് പ്രസിഡന്റ് ആര്‍. അജിത്കുമാര്‍, ജയ്ഹിന്ദ് ടിവി എക്സിക്യൂട്ടീവ് എഡിറ്റര്‍ ജെ.എസ്. ഇന്ദുകുമാര്‍, മലയാള മനോരമ സ്പെഷല്‍ കറസ്പോണ്ടന്റ് സുജിത് നായര്‍, സൌത്ത് ഏഷ്യന്‍ ടൈം മാനേജിംഗ് എഡിറ്റര്‍ പ്രവീണ്‍ ചോപ്ര, എന്‍ടിവി യുഎഇ വൈസ് പ്രസിഡന്റ് പ്രതാപ് നായര്‍, റിപ്പോര്‍ട്ടര്‍ ടിവി സീനിയര്‍ ന്യൂസ് എഡിറ്റര്‍ അനുപമ വെങ്കിടേഷ് തുടങ്ങിയവര്‍ വിവിധ സെമിനാറുകള്‍ നയിക്കുമെന്നു ഐഎപിസി ജനറല്‍ സെക്രട്ടറി വിനീത നായരും ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ചെയര്‍മാന്‍ ജിന്‍സ്മോന്‍ സഖറിയയും എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം എന്നിവര്‍ അറിയിച്ചു.


കേരള പൊതുമരാമത്തു മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്, മധ്യപ്രദേശിലെ ആദിവാസികളുടെ രക്ഷകയായി മാറിയ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ദയാബായി, സാമൂഹ്യ പ്രവര്‍ത്തകനും വ്യവസായിയുമായ ബോബി ചെമ്മണ്ണൂര്‍ എന്നിവര്‍ക്കു ചടങ്ങില്‍ പ്രത്യേക അവാര്‍ഡു നല്‍കി ആദരിക്കും. സമ്മേളനത്തില്‍ പങ്കെടുക്കാനായി ജോര്‍ജ് കള്ളിവയലിലും സംഘവും ഇന്നു ന്യൂയോര്‍ക്കിലെത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.