റഷ്യന്‍ വിമാനങ്ങള്‍ വീഴ്ത്താന്‍ ബ്രിട്ടന്‍ ഉത്തരവു നല്‍കിയെന്ന്
Tuesday, October 13, 2015 12:23 AM IST
മോസ്കോ: സിറിയയില്‍ ആക്രമണം നടത്തുന്ന റഷ്യന്‍ യുദ്ധവിമാനങ്ങളില്‍നിന്നു ഭീഷണിയുണ്ടായാല്‍ അവ വെടിവച്ചിടാന്‍ റോയല്‍ എയര്‍ഫോഴ്സ് പൈലറ്റുമാര്‍ക്കു ബ്രിട്ടന്‍ അധികാരം നല്‍കിയെന്നു മാധ്യമ റിപ്പോര്‍ട്ട്. ഇതെത്തുടര്‍ന്ന് ബ്രിട്ടീഷ് പ്രതിരോധ അറ്റാഷെയെ മോസ്കോ വിളിച്ചുവരുത്തി വിശദീകരണം തേടി. സിറിയയിലെ വിമതഗ്രൂപ്പുകളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്ന റഷ്യയുടെ നടപടിയിലുള്ള ആശങ്ക പ്രതിരോധ അറ്റാഷെ റഷ്യയെ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.