മാധേശികള്‍ സമരം നിര്‍ത്തുന്നു
Wednesday, October 14, 2015 11:46 PM IST
കാഠ്മണ്ഡു: പുതിയ ഭരണഘടനയ്ക്ക് എതിരേ സമരം നടത്തുന്ന നേപ്പാളിലെ മാധേശി വിഭാഗക്കാര്‍ വിജയദശമി പ്രമാണിച്ചു സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചു. എന്നാല്‍, ഇന്ത്യന്‍ അതിര്‍ത്തിയിലെ ചെക്കുപോസ്റുകള്‍ ഉപരോധിക്കുന്നതു തുടരും. മാധേശികള്‍ക്കും താരു വിഭാഗത്തിനും മതിയായ പ്രാതിനിധ്യവും അവകാശങ്ങളും ഭരണഘടന ഉറപ്പുതരുന്നില്ലെന്ന് ആരോപിച്ചാണു പ്രക്ഷോഭം തുടങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.