അഭയാര്‍ഥി പ്രശ്നം: ഇന്ത്യാനാ ഗവര്‍ണര്‍ക്കെതിരേ കേസ്
Wednesday, November 25, 2015 11:34 PM IST
വാഷിംഗ്ടണ്‍: സിറിയന്‍ അഭയാര്‍ഥികള്‍ക്ക് എതിരേ നിലപാടെടുത്തതിന് യുഎസിലെ ഇന്ത്യാനാ സംസ്ഥാന ഗവര്‍ണര്‍ മൈക്ക് പെന്‍സിനെതിരേ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ ഹര്‍ജി ഫയല്‍ ചെയ്തു. ഇന്ത്യാനാ ഉള്‍പ്പെടെ 25 സംസ്ഥാന ഗവര്‍ണര്‍മാര്‍ സിറിയന്‍ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കരുതെന്ന് യുഎസ് പ്രസിഡന്റ് ഒബാമയോട് ആവശ്യപ്പെട്ടിരുന്നു.

അഭയാര്‍ഥികളില്‍ ചിലര്‍ ഐഎസ് ഭീകരരുമായി ബന്ധപ്പെട്ടവരാവാന്‍ സാധ്യതയുണ്െടന്നാണു കാരണം പറഞ്ഞത്. അഭയാര്‍ഥി വിരുദ്ധ നിലപാട് എടുത്തവരില്‍ ഭൂരിഭാഗവും റിപ്പബ്ളിക്കന്‍ ഗവര്‍ണര്‍മാരാണ്. കുടിയേറ്റം, അഭയാര്‍ഥി പുനരധിവാസം തുടങ്ങിയവ ഫെഡറല്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്യേണ്ട വിഷയങ്ങളാണെന്നും സംസ്ഥാന അധികൃതര്‍ക്ക് ഉത്തരവു പുറപ്പെടുവിക്കാനാവില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.