ഒബാമയും ഒളാന്ദും കൂടിക്കാഴ്ച നടത്തി
Wednesday, November 25, 2015 11:35 PM IST
വാഷിംഗ്ടണ്‍: വൈറ്റ്ഹൌസിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഒളാന്ദ് ഇന്നലെ പ്രസിഡന്റ് ഒബാമയുമായി ഐഎസ് വിരുദ്ധ പോരാട്ടത്തെക്കുറിച്ചു ചര്‍ച്ച നടത്തി. ഇന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലുമായി പാരീസില്‍ ചര്‍ച്ച നടത്തുന്ന ഒളാന്ദ് നാളെ മോസ്കോയിലെത്തി പ്രസിഡന്റ് പുടിനുമായും ചര്‍ച്ച നടത്തും. ഞായറാഴ്ച ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗുമായി ഒളാന്ദ് കൂടിക്കാഴ്ച നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.