കപ്പിത്താന്‍ പൂസായി; കപ്പല്‍ തകര്‍ന്നു
കപ്പിത്താന്‍ പൂസായി; കപ്പല്‍ തകര്‍ന്നു
Thursday, November 26, 2015 11:44 PM IST
ഡബ്ളിന്‍: ഒന്‍പതുമാസം മുമ്പ് അയര്‍ലന്‍ഡില്‍ നിന്നു നോര്‍വെയിലേക്കു പോയ ലിസ്ബ്ളിക് സീവേസ് എന്ന ചരക്കുകപ്പല്‍ കരയ്ക്ക് ഇടിച്ചുകയറിയ സംഭവത്തിലെ വില്ലനെ തിരിച്ചറിഞ്ഞു. റഷ്യക്കാരനായ കപ്പിത്താന്റെ വയറ്റിലുണ്ടായിരുന്ന അര ലിറ്റര്‍ റമ്മാണത്രേ കപ്പലിന്റെ ദിശ തെറ്റിച്ചത്. ഫെബ്രുവരി പതിനെട്ടിനു രാത്രിയായിരുന്നു സംഭവം.

കപ്പല്‍ ഫുള്‍സ്പീഡില്‍ പോകുമ്പോള്‍ കപ്പിത്താന്‍ ഉറങ്ങിപ്പോയി. കപ്പല്‍ സ്കോട്ലന്‍ഡ് തീരത്ത് കരയ്ക്കിടിച്ചുകയറുകയായിരുന്നു. വേസ്റ് പേപ്പറുമായി പോയ കപ്പല്‍ പൂര്‍ണമായി തകര്‍ന്നു. ബ്രിട്ടീഷ് മറൈന്‍ ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് 36കാരനായ കപ്പിത്താന്റെ വിക്രിയകള്‍ വെളിവായത്.ഇയാളുടെ പേരു രഹസ്യമാക്കിവച്ചിരിക്കുകയാണ്. റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവിട്ടു. ബ്രിട്ടനിലെ നിയമപ്രകാരം നാവികര്‍ക്കു കഴിക്കാന്‍ അനുമതിയുള്ളതിനേക്കാള്‍ എട്ടിരട്ടി മദ്യമാണ് ഇയാള്‍ അകത്താക്കിയിരുന്നത്. രസകരമായ കാര്യം, മദ്യനത്തിനു കര്‍ശന നിയന്ത്രണമെന്നതാണ് കപ്പല്‍ ഉടമസ്ഥരായ ഡിഎഫ്ഡിഎസ് എഎസ് ഗ്രൂപ്പിന്റെ നയം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.