പാരീസ് ആക്രമണത്തിന് ആയുധം നല്കിയ ആള്‍ ജര്‍മനിയില്‍ അറസ്റില്‍
Saturday, November 28, 2015 11:37 PM IST
ബെര്‍ലിന്‍: ഫ്രാന്‍സിനെ നടുക്കിയ പാരീസ് ആക്രമണം നടത്തിയ ഭീകരര്‍ക്ക് ആയുധം നല്കിയെന്നു സംശയിക്കുന്ന വ്യക്തിയെ ജര്‍മനി അറസ്റ് ചെയ്തു. ദക്ഷിണ ജര്‍മന്‍ നഗരമായ സ്റഡ്ഗഡിലാണു മുപ്പത്തിനാലുകാരനായ ഒരാളെ അറസ്റ് ചെയ്തത്. ഭീകരര്‍ക്ക് എകെ-47 യന്ത്രത്തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളും സ്ഫോടക വസ്തുക്കളും കൈമാറിയെന്നതാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. ഓണ്‍ലൈനിലൂടെയാണ് ഇയാള്‍ ആയുധം കൈമാറ്റം ചെയ്തത്.

നാലു കൈത്തോക്ക്, ചൈനീസ് നിര്‍മിതമായ രണ്ട് എകെ-47, യുഗോസ്ളാവയില്‍ നിര്‍മിച്ച എം-70 തോക്ക് എന്നിവ ഓണ്‍ലൈന്‍ വഴി അറബ് വംശജനു കൈമാറിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്െടത്തല്‍. നവംബര്‍ ഏഴിനാണ് ഈ കൈമാറ്റം നടന്നത്. നവംബര്‍ 13നാണു 130 പേരുടെ മരണത്തിനിടയാക്കിയ പാരീസ് ഭീകരാക്രമണം നടന്നത്.

അതേസമയം, ജര്‍മനിയിലും പാരീസിലേതുപോലുള്ള ആക്രമണത്തിന് ഐഎസ് പദ്ധതിയിട്ടതായി റിപ്പോര്‍ട്ടുണ്ട്. സ്റഡ്ഗഡില്‍ ഐഎസ് ബന്ധമുള്ള രണ്ടുപേരെ പോലീസ് റെയ്ഡിലൂടെ പിടിച്ചതോടെയാണ് ഇക്കാര്യം വെളിപ്പെട്ടത്. 25 വയസില്‍ താഴെയുള്ള രണ്ടു യുവാക്കളാണ് ഇവിടെ അറസ്റിലായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.