വൈറ്റ് ഹൌസിലേക്കു മതില്‍ ചാടിക്കടന്ന യുവാവ് പിടിയില്‍
Saturday, November 28, 2015 11:38 PM IST
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൌസിന്റെ മതില്‍ചാടി കടന്ന യുവാവിനെ പോലീസ് അറസ്റ് ചെയ്തു. വൈറ്റ് ഹൌസിലേക്ക് ഓടുന്നതിനിടെ പോലീസ് കീഴ്പെടുത്തുകയായിരുന്നു. സംഭവത്തെത്തുടര്‍ന്നു വൈറ്റ് ഹൌസിനോടു ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങള്‍ അടയ്ക്കുകയും രഹസ്യാന്വേഷണസേന പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍, ഇതു സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.