യുഎസില്‍ വെടിവയ്പ്; മൂന്നു മരണം
Sunday, November 29, 2015 11:04 PM IST
വാഷിംഗ്ടണ്‍: യുഎസിലെ കോളറാഡോയില്‍ ഉണ്ടായ വെടിവയ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. പ്ളാന്‍ഡ് പേരന്റ് ഹുഡ് എന്ന ക്ളിനിക്കിലാണ് വെടിവയ്പുണ്ടായത്. സൈനിക വേഷം ധരിച്ചെത്തിയ57കാരനായ റോബര്‍ട്ട് ഡിയറാബ് എന്നയാളാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പോലീസ് ഓഫീസറാണ്. ആക്രമണ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്നവരുടെ പ്രതിഷേധം ഇതിനു മുന്‍പും പ്ളാന്‍ഡ് പേരന്റ് ഹുഡിനെതിരേ ഉണ്ടായിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.