എയര്‍ ഏഷ്യാ വിമാന ദുരന്തം യന്ത്രത്തകരാര്‍ മൂലമെന്ന്
Wednesday, December 2, 2015 12:10 AM IST
ജക്കാര്‍ത്ത: കഴിഞ്ഞവര്‍ഷം ഡിസംബര്‍ 28ന് ജാവാക്കടലില്‍ തകര്‍ന്നു വീണ എയര്‍ ഏഷ്യാ വിമാനത്തിന്റെ റഡര്‍ കണ്‍ട്രോള്‍ സിസ്റത്തിനു തകരാറുണ്ടായിരുന്നുവെന്നു അന്വേഷണ റിപ്പോര്‍ട്ട്. സുരബായയില്‍നിന്ന് സിംഗപ്പൂരിനു പോയ വിമാനം തകര്‍ന്ന് 162 പേരാണു കൊല്ലപ്പെട്ടത്. ഇതില്‍ 155 പേരും ഇന്തോനേഷ്യക്കാരായിരുന്നു.

റഡര്‍ ട്രാവല്‍ ലിമിറ്റര്‍ സിസ്റത്തിലെ തകര്‍ന്ന സോള്‍ഡര്‍ കണ്െടത്തിയെന്ന് ഇന്തോനേഷ്യന്‍ ദേശീയ ഗതാഗത സുരക്ഷാ കമ്മിറ്റി തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞു. കംപ്യൂട്ടര്‍ സിസ്റം റീസെറ്റ് ചെയ്യാന്‍ ജീവനക്കാര്‍ ശ്രമിച്ചു. ഇതെത്തുടര്‍ന്ന് ഓട്ടോ പൈലറ്റിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു.


ദുരന്തം ഉണ്ടായ സമയത്ത് പൈലറ്റിനു പകരം ഫ്രഞ്ചുകാരനായ സഹപൈലറ്റായിരുന്നു വിമാനം നിയന്ത്രിച്ചിരുന്നതെന്നു കണ്െടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.