അല്‍ ബാഗ്ദാദിയുടെ മുന്‍ഭാര്യ ദുലൈമിയെ ലബനന്‍ വിട്ടയച്ചു
Wednesday, December 2, 2015 12:10 AM IST
ബയ്റൂട്ട്: സിറിയയിലെ അല്‍ക്വയ്ദ ബന്ധമുള്ള അല്‍നുസ്റ മുന്നണിയും ലബനീസ് സൈന്യവും പരസ്പരം തടവുകാരെ കൈമാറി. ലബനന്‍ വിട്ടയച്ചവരില്‍ ഐഎസ് മേധാവി അല്‍ ബാഗ്ദാദിയുടെ മുന്‍ ഭാര്യ സജാ ദുലൈമിയും ഉള്‍പ്പെടുന്നു. അഞ്ചു വനിതകള്‍ ഉള്‍പ്പെടെ 13 തടവുകാരെ ലബനനും ബന്ദികളാക്കിയിരുന്ന 16 ലബനീസ് സുരക്ഷാസൈനികരെ അല്‍നുസ്റയും വിട്ടയച്ചു. 2014 നവംബറില്‍ വടക്കന്‍ ലബനനില്‍നിന്നാണു ദുലൈമിയെ സൈന്യം അറസ്റ് ചെയ്തത്. അബുബേക്കര്‍ അല്‍ ബാഗ്ദാദിയുടെ മുന്‍ ഭാര്യയാണു താനെന്ന് ദുലൈമി ഇന്നലെ റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു. ആറുവര്‍ഷംമുമ്പാണു തങ്ങള്‍ വിവാഹമോചിതരായത്. ബെയ്റൂട്ടില്‍നിന്നു തുര്‍ക്കിയിലേക്കു പോകാനാണു താന്‍ ആഗ്രഹിക്കുന്നതെന്ന് ദുലൈമി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.