സിക്ക ബാധിച്ചവരുടെ ഉമിനീരിലും വൈറസ് സാന്നിധ്യം
Sunday, February 7, 2016 12:15 AM IST
റിയോ ഡി ഷേനറോ: സിക്ക വൈറസ് ബാധിച്ച രണ്ടു രോഗികളുടെ ഉ മിനീരിലും മൂത്രത്തിലും വൈറസിന്റെ സാന്നിധ്യം കണ്െടത്തിയതായി ബ്രസീലിലെ ഗവേഷകര്‍. ഓസ് വാള്‍ഡൊ ക്രൂസ് ഫൌണ്േടഷനിലെ ഗവേഷകരാണു സിക്ക രോഗിക ളുടെ ഉമിനീരിലും മൂത്രത്തിലും വൈറസിന്റെ സാന്നി ധ്യം ഇതാദ്യമായി സ്ഥിരീകരിച്ചത്.

എന്നാല്‍, ഇതുവഴി രോഗം പടരുന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. ലൈംഗിക ബന്ധത്തി ലൂടെ സിക്ക വൈറസ് പടരുമെന്ന കണ്െടത്തലിനെത്തുടര്‍ന്ന് അമേരിക്കയില്‍ സിക്ക ബാധിത പ്രദേശങ്ങളില്‍നിന്നെത്തുന്നവര്‍ക്കു ബോധവത്കരണം നടത്തുന്നുണ്ട്.

സിക്ക വൈറസ് ബാധിച്ചതിനെത്തുടര്‍ന്ന് ആയിരക്കണക്കിനു കുട്ടികളാണു ബ്രസീലില്‍ വൈകല്യങ്ങളുമായി ജനിക്കുന്നത്. പ്രാഥമിക പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കൊ തുക് ആണ് രോഗം പടര്‍ത്തുന്നതെന്നാണ് കണ്െടത്തല്‍. എന്നാല്‍, പിന്നീട് നടന്ന പഠനങ്ങളിന്‍ ലൈം ഗിക ബന്ധത്തിലൂടെയും രക്തത്തിലൂടെയും പടരുമെന്ന് കണ്െടത്തി.

ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട് അനുസരിച്ചു മൂത്രത്തിലും ഉമിനീരിലും സിക്ക വൈറസിന്റെ സാന്നിധ്യം കണ്െടത്തിയതു കൂടുതല്‍ ആശങ്ക ഉയര്‍ത്തുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.