സുഷമ തമിഴ് നേതാക്കളെ കണ്ടു
സുഷമ തമിഴ്  നേതാക്കളെ കണ്ടു
Sunday, February 7, 2016 12:49 AM IST
കൊളംബോ: ശ്രീലങ്കയിലെ പ്രധാന തമിഴ് പാര്‍ട്ടിയായ ടിഎന്‍എയുടെ നേതാക്കളുമായി വിദേശകാര്യമന്ത്രി സുഷമസ്വരാജ് കൂടിക്കാഴ്ച നടത്തി. ടിഎന്‍എ (തമിഴ് നാഷണല്‍ അലയന്‍സ്) നേതാവ് ആര്‍. സംപന്തന്റെ നേതൃത്വത്തിലെത്തിയ സംഘം തമിഴ് വംശജരുമായി അനുരഞ്ജനം സാധ്യമാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചു മന്ത്രിയെ ധരിപ്പിച്ചു. വിദേശകാര്യ വക്താവ് വികാസ് സ്വരൂപാണു ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാരുമായി സഹകരിക്കാനുള്ള താല്‍പര്യം ഇവര്‍ പ്രകടിപ്പിച്ചതായി കൊളംബോയിലെ ഇന്ത്യന്‍ സ്ഥാനപതി വൈ.കെ. സിന്‍ഹ അറിയിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ മുഖ്യമന്ത്രി നസീര്‍ അഹമ്മദ്, ശ്രീലങ്കന്‍ മുസ്ലിം കോണ്‍ഗ്രസ് നേതാക്കള്‍, തമിഴ് പ്രോഗ്രസീവ് അലയന്‍സ്, സിലോണ്‍ വര്‍ക്കേഴ്സ് കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ നേതാക്കള്‍ എന്നിവരുമായും സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.