തായ്വാന്‍ ഭൂകമ്പം: മരണസംഖ്യ 100 കവിയും
തായ്വാന്‍ ഭൂകമ്പം: മരണസംഖ്യ 100 കവിയും
Tuesday, February 9, 2016 11:05 PM IST
തയ്നാന്‍:ദക്ഷിണ തായ്വാനിലെ തയ്നാന്‍ നഗരത്തില്‍ ശനിയാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ തകര്‍ന്ന ബഹുനിലക്കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയെയും മറ്റു രണ്ടുപേരെയും 60 മണിക്കൂറുകള്‍ക്കുശേഷം രക്ഷപ്പെടുത്തി. ഇതുവരെ 37 പേരുടെ മരണമാണു സ്ഥിരീകരിച്ചത്.

ഇനിയും മണ്ണിനടിയില്‍ നൂറോളം പേര്‍ കുടുങ്ങിക്കിടപ്പുണ്ട്. ഇവര്‍ മരണമടഞ്ഞിരിക്കാനാണു സാധ്യതയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. മരണസംഖ്യ നൂറു കവിയുമെന്ന് തയ്നാന്‍ മേയര്‍ വില്യംലായ് പറഞ്ഞു. തായ്വാനിലെ ദുരന്തത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗ് അനുശോചിച്ചു. ദുരന്തബാധിതര്‍ക്ക് സഹായം നല്‍കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.