ഐഎസ് അനുഭാവികള്‍ക്ക് ഇന്തോനേഷ്യയില്‍ തടവുശിക്ഷ
Wednesday, February 10, 2016 11:24 PM IST
ജക്കാര്‍ത്ത: ഐഎസിനെ പിന്തുണച്ചതിന് ഏഴുപേര്‍ക്ക് ഇന്തോനേഷ്യന്‍ കോടതി വിവിധ കാലയളവുകളിലേക്കു തടവുശിക്ഷ നല്‍കി.

സിറിയയില്‍ പരീശീലനം നേടി, ഇന്തോനേഷ്യയില്‍നിന്നുള്ളവര്‍ക്ക് ഐഎസില്‍ ചേരാന്‍ പശ്ചിമേഷ്യയിലേക്കു പോകുന്നതിനു ഫണ്ട് സമാഹരിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവരുടെ മേല്‍ ചുമത്തിയത്. മൂന്നു മുതല്‍ അഞ്ചുവര്‍ഷം വരെയാണു ശിക്ഷ. കഴിഞ്ഞമാസം ജക്കാര്‍ത്തയില്‍ ഭീകരര്‍ നടത്തിയ തോക്കുയുദ്ധത്തിലും ബോംബ് സ്ഫോടനത്തിലും എട്ടുപേര്‍ക്കു ജീവഹാനി നേരിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.