ലോകകമ്പോളങ്ങള്‍ കൂപ്പുകുത്തി
Friday, February 12, 2016 11:36 PM IST
വാഷിംഗ്ടണ്‍: അമേരിക്കന്‍ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചയത്രയില്ലെന്ന ഫെഡ് ചെയര്‍പേഴ്സണ്‍ ജാനറ്റ് എലന്റെ വെളിപ്പെടുത്തിലിനു പിന്നാലെ ലോക കമ്പോളങ്ങള്‍ കൂപ്പുകുത്തി.

ചാന്ദ്രവര്‍ഷ അവധിക്കുശേഷം പ്രവര്‍ത്തനമാരംഭിച്ച ഹോങ്കോംഗ് സൂചിക ഹാങ്സെങ് 3.8 ശതമാനം തകര്‍ന്നു. അമേരിക്കന്‍ വിപണികള്‍ നാലു ശതമാനം തകര്‍ച്ച നേരിട്ടു. യൂറോപ്യന്‍ വിപണികള്‍ക്കും ഏഷ്യന്‍ വിപണികള്‍ക്കും തകര്‍ച്ചയുടെ കയ്പുനീര്‍ കുടിക്കേണ്ടി വന്നു. ഇന്ത്യന്‍ സൂചികകളായ സെന്‍സെക്സും നിഫ്റ്റിയും വന്‍ തകര്‍ച്ച നേരിട്ടു. സെന്‍സെക്സ് 807.07 പോയിന്റ് ഇടിഞ്ഞ് 22,951.83ലും നിഫ്റ്റി 239.35 പോയിന്റ് ഇടിഞ്ഞ് 6,976.35 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു.


സ്വര്‍ണവില 945 രൂപ വര്‍ധിച്ച് പത്ത് ഗ്രാമിന് 28,835ല്‍ എത്തി. വെള്ളി കിലോഗ്രാമിന് 1,215 രൂപ വര്‍ധിച്ച് 38,000 ആയി. ഡോളറിനെതിരേ രൂപയുടെ വിനിമയനിരക്ക് 45 പൈസ ഇടിഞ്ഞ് 68.30 രൂപയായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.