യുഎഇയില്‍ സന്തോഷത്തിനു പ്രത്യേക മന്ത്രി
യുഎഇയില്‍ സന്തോഷത്തിനു  പ്രത്യേക മന്ത്രി
Friday, February 12, 2016 11:17 PM IST
ദുബായ്: യുഎഇയില്‍ സന്തോഷകാര്യ വകുപ്പിനു മന്ത്രിയെ നിയമിച്ചു. ലോകത്തിലെ ഏറ്റവും സന്തോഷവും സഹിഷ്ണതയും നിറഞ്ഞ രാജ്യമായി യുഎഇയെ മാറ്റുകയാണ് ഇതുവഴി പ്രധാനമന്ത്രി ഷേക്ക് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മുക്തും ലക്ഷ്യമിടുന്നത്. 22 കാരിയായ ഒഹോദ് അല്‍ റുമിയ്ക്കാണ് സന്തോഷകാര്യ വകുപ്പിന്റെ ചുമതല. മന്ത്രിമാരുടെ ഓഫീസിലെ ഡയറക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു ഒഹോദ് അല്‍ റുമി ഇതുവരെ. ലുബ്നാ അല്‍ ഖാസിമിക്കു സഹിഷ്ണുതാ വകുപ്പിന്റെ ചുമതലയും നല്‍കിയിട്ടുണ്ട്. സന്തോഷം എന്നത് ഞങ്ങളുടെ രാജ്യത്തെ വെറുമൊരു ആഗ്രഹം മാത്രമല്ല, അതിനായി പദ്ധതികളും പരിപാടികളും തയാറാക്കുക കൂടി ചെയ്യുകയാണ്. എല്ലാ മന്ത്രിമാരുടെയും ജോലിയില്‍ ഇതുള്‍പ്പെടുന്നു-ദുബായി ഭരണാധികാരി ട്വിറ്ററില്‍ പറയുന്നു. സര്‍ക്കാര്‍ പദ്ധതികള്‍ സാമൂഹ്യമായി സംതൃപ്തി നല്‍കുന്നവയാക്കി മാറ്റുകയാണ് സന്തോഷവകുപ്പിന്റെ ചുമതല.


പുതുതായി പ്രഖ്യാപിച്ച 29 അംഗ മന്ത്രിസഭയില്‍ എട്ടു വനിതകളെ പ്രധാനമന്ത്രി ഷെയ്ക്ക് മുഹമ്മദ് ബിന്‍ റഷീദ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജകുടുംബത്തിലെ അംഗങ്ങള്‍ക്കാണ്് തന്ത്രപ്രധാനമായ പല വകുപ്പുകളുടെയും ചുമതല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.