മെക്സിക്കോ ജയിലില്‍ ലഹള, 52 മരണം
Friday, February 12, 2016 11:19 PM IST
മോണ്‍ടെറി വടക്കന്‍ മെക്സിക്കോയിലെ മോണ്‍ടെറിയിലെ ടോപോ ചിക്കോ ജയിലില്‍ നടന്ന ലഹളയില്‍ കുറഞ്ഞത് 52 പേര്‍ കൊല്ലപ്പെട്ടു. തടവുകാരും ഗാര്‍ഡുമാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ന്യൂവോ ലിയോണ്‍ സ്റേറ്റ് ഗവര്‍ണര്‍ ജയ്മെ റൊഡ്രിഗോസ് പത്രസമ്മേളനത്തില്‍ അറിയിച്ചതാണിക്കാര്യം.

ഫ്രാന്‍സിസ് മാര്‍പാപ്പ മെക്സിക്കോ സന്ദര്‍ശനത്തിന് എത്തുന്നതിന്റെ തലേന്നാണ് ജയിലില്‍ ലഹള നടന്നത്. മെക്സിക്കോയിലെ മറ്റൊരു കുപ്രസിദ്ധ ജയിലായ സിവുഡാഡ് ജുവാരെസിലെ ജയിലില്‍ സന്ദര്‍ശനം നടത്താന്‍ മാര്‍പാപ്പയ്ക്കു പദ്ധതിയുണ്ട്.

തടവു ചാടാനുള്ള ചില അന്തേവാസികളുടെ ശ്രമം ഗാര്‍ഡുമാര്‍ തടഞ്ഞതിനെത്തുടര്‍ന്നാണു ടോപോ ചിക്കോ ജയിലില്‍ ലഹള ആരംഭിച്ചതെന്നാണു സൂചന. ജയിലിനുള്ളില്‍ തീപടരുന്നതിന്റെ ദൃശ്യം ടിവി ചാനലുകളില്‍ കാണാമായിരുന്നു. തടവുകാരുടെ ബന്ധുക്കള്‍ ജയില്‍ ഗേറ്റില്‍ തടിച്ചുകൂടി. ഗേറ്റിനു നേര്‍ക്കു കല്ലേറുണ്ടായി.


മെക്സിക്കോയിലെ ജയിലുകളില്‍ ഇതിനുമുമ്പും പലപ്പോഴും കലാപം ഉണ്ടായിട്ടുണ്ട്. സൌകര്യം കുറഞ്ഞ ജയിലുകളില്‍ കൂടുതല്‍പേരെ പാര്‍പ്പിക്കുന്നതാണു പ്രധാന കാരണം. രാജ്യത്തെ 72 ജയിലുകളില്‍ തടവുകാരുടെ എണ്ണം അനുവദനീയമായതിലും കൂടുതലാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം റൂത്ത് വില്ലനൂവാ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.