തായ്വാനിലെ ഭൂകമ്പം; തെരച്ചില്‍ അവസാനിപ്പിച്ചു
തായ്വാനിലെ ഭൂകമ്പം; തെരച്ചില്‍ അവസാനിപ്പിച്ചു
Sunday, February 14, 2016 1:04 AM IST
തായ്നന്‍: തായ്വാനില്‍ കഴിഞ്ഞ ആറിനുണ്ടായ ഭൂമികുലുക്കത്തില്‍ 17 നില കെട്ടിടമായ വെയ് കുവാന്‍ അപ്പാര്‍ട്ട്മെന്റ് കോംപ്ളക്സ് തകര്‍ന്നു മരിച്ചവരുടെ എണ്ണം 115 ആയി. അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ചുനടന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതായി തായ്നന്‍ മേയര്‍ വില്യം ലി അറിയിച്ചു.

ഒരു പ്രാദേശിക ടിവിചാനലിനു നല്‍കിയ അഭിമുഖത്തിലാണു തെരച്ചില്‍ അവസാനിപ്പിച്ചതായി മേയര്‍ അറിയിച്ചത്.

തകര്‍ന്നുകിടക്കുന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന കെട്ടിടത്തിന്റെ മാനേജിംഗ് കമ്മിറ്റി അംഗം കൂടിയായ ഹെസി ചെന്‍ യുവിനെ പുറത്തെടുത്തശേഷമാണു മേയര്‍ തെരച്ചില്‍ അവസാനിപ്പിച്ചതായി അറിയിച്ചത്. റിക്റ്റര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കത്തിലാണു കെട്ടിടം തകര്‍ന്നുവീണത്.


256 പേര്‍ ഇവിടെ താമസമുണ്ടായിരുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ 289 പേരെ പുറത്തെടുത്തു. അതില്‍ 175 പേര്‍ക്കു ജീവന്‍ തിരിച്ചുകിട്ടി. തിങ്കളാഴ്ചമുതല്‍ ജീവനോടെ ആരെയും കണ്െടടുത്തിരുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.