റാഖയില്‍ സിറിയന്‍ സൈന്യം മുന്നേറുന്നു
Sunday, February 14, 2016 1:05 AM IST
റാഖ: ഐഎസ് ശക്തികേന്ദ്രമായ റാഖയില്‍ സിറിയന്‍ സൈന്യത്തിന്റെ മുന്നേറ്റം. ഐഎസിനു കനത്തനാശം വിതച്ച് മേഖലയില്‍ റഷ്യന്‍ വ്യോമാക്രമണവും ശക്തമാക്കി.

റാഖയിലെ സിറിയന്‍ സൈന്യത്തിന്റെ മുന്നേറ്റം മേഖലയില്‍ സിറിയന്‍ സര്‍ക്കാരിനെ തിരികെ കൊണ്ടുവരാന്‍ സഹായിക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്. റാഖ തിരികെ പിടിക്കാനായാല്‍ സിറിയയിലേക്കു കരസേനയെ അയയ്ക്കാനുള്ള സൌദിയുടെ നീക്കം മാറ്റിവയ്പ്പിക്കാന്‍ കഴിഞ്ഞേക്കും. മേഖലയില്‍ കൂടുതല്‍ രക്തരൂഷിതമായ പോരാട്ടങ്ങള്‍ നടക്കാനുള്ള സാധ്യത ഇല്ലാതാക്കാന്‍ ഇതുമൂലം സാധിച്ചേക്കും.

2014ല്‍ ഐഎസ് തബ്ക വ്യോമതാവളം പിടിച്ചടക്കിയതോടെ സിറിയന്‍ സേനയ്ക്കു റാഖയില്‍ സ്വാധീനം പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു. ലെബനീസ് ഹിസ്ബുള്ള, ഇറാന്‍ സൈന്യം എന്നിവരുടെ സഹായത്തോടെ സിറിയന്‍ സൈന്യം വടക്കന്‍ ആലപ്പോയിലെ ചില തന്ത്രപ്രധാന പ്രദേശങ്ങളുടെ നിയന്ത്രണംകൂടി പിടിച്ചെടുത്തിട്ടുണ്ട്.


സിറിയന്‍ സൈന്യം ആലപ്പോ പിടിക്കുകയും ഡമാസ്കസിലുള്ള തുര്‍ക്കി അതിര്‍ത്തിയിലൂടെ ഭീകരര്‍ക്കു ലഭിക്കുന്ന സഹായം തടയുകയും ചെയ്താല്‍ ഐഎസിനു കനത്ത തിരിച്ചടിയാകും. അതിനിടെ ഐഎസ് ഭീകര്‍ക്കെതിരേ റഷ്യ നടത്തുന്നവ്യോമാക്രമണത്തി നെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. ആക്രമ ണത്തില്‍ നിരപരാധികളായ പൌരന്‍മാര്‍ കൊല്ലപ്പെടുന്നുവെ ന്നാണ് ആരോപണമുയര്‍ന്നി രിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.