സിക്കയ്ക്കു പിറകേ മറ്റൊരു രോഗം; ഗീയാന്‍ ബറേ
Sunday, February 14, 2016 1:05 AM IST
ജനീവ: സിക്കാ വൈറസുമായി ബന്ധമുണ്െടന്നു കരുതപ്പെടുന്ന ഗീയാന്‍ ബറേ (ജിബിഎസ്)എന്ന അപൂര്‍വ രോഗം നിരവധി രാജ്യങ്ങളില്‍ പടരുന്നു.

ബ്രസീല്‍, കൊളംബിയ, എല്‍ സാല്‍വഡോര്‍, വെനസ്വേല, സുരിനാം എന്നിവിടങ്ങളിലാണു രോഗം പടര്‍ന്നു പിടിക്കുന്നത്. ക്രമേണ ശരീരം പൂര്‍ണമായി തളര്‍ന്നു പോകുന്ന അപൂര്‍വമായ രോഗമാണ് ഇത്. ലോകാരോഗ്യസംഘടനയാണു ഇക്കാര്യം അറിയിച്ചത്. എന്നാല്‍, ഇതിന്റെ യഥാര്‍ഥ കാരണം വ്യക്തമല്ലെന്നു ലോകാരോഗ്യസംഘടനയുടെ വാരാന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊളംബിയ, എല്‍ സാല്‍വഡോര്‍ എന്നിവിടങ്ങളിലെ ജിബിഎസ് ബാധിതരില്‍ സിക്കാ വൈറസ് ഉണ്ടായിരുന്നില്ലെന്നു സംഘടന അറിയിച്ചു. ഇവ തമ്മിലുള്ള ബന്ധം ഏതാനും ആഴ്ചകള്‍ കൊണ്ടു തെളിയിക്കാന്‍ ശാസ്ത്രജ്ഞര്‍ക്കു കഴിയുമെന്നു സംഘടനാ വക്താവ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.