ബ്രസൽസ് ബോംബർ മുൻ ഐഎസ് ഗാർഡ്
Friday, April 22, 2016 12:20 PM IST
പാരീസ്: രബസൽസ് വിമാനത്താവളത്തിൽ ബോംബ് സ്ഫോടനം നടത്തിയ ചാവേർ ഭടൻ നജിം ലക്രഊയി സിറിയയിൽ ഐഎസിന്റെ ഗാർഡായിരുന്നുവെന്നു വെളിപ്പെടുത്തൽ. ബന്ദികളെ പാർപ്പിച്ചിരുന്ന കേന്ദ്രത്തിൽ ലക്രൗയി ഗാർഡായിരുന്നുവെന്ന് 2013ൽ സിറിയയിൽ ബന്ദികളാക്കപ്പെട്ട നാലു ഫ്രഞ്ച് മാധ്യമ പ്രവർത്തകർ പറഞ്ഞു.

ലക്രഊയിയുടെ യഥാർഥ പേര് അബു ഇദ്രിസെന്നാണെന്നും നിക്കോളാസ് ഹെനിൻ എന്ന മാധ്യമ പ്രവർത്തകൻ പറഞ്ഞു. ഐഎസിൽ ചേരാനായി 2013 ഫെബ്രുവരിയിലാണു ലക്രഊയി സിറിയയിലേക്കു പോയത്. പിന്നീട് വ്യാജപ്പേരിൽ ഇയാൾ തിരിച്ചെത്തുകയായിരുന്നു.


മാർച്ച് 22നു ബ്രസൽസ് വിമാനത്താവളത്തിൽ സ്ഫോടനം നടത്തിയ രണ്ടു ചാവേറുകളിൽ ഒരാളായിരുന്നു 24 കാരനായ ലക്രൗയി. മെട്രോ സ്റ്റേഷനിൽ മറ്റൊരു ചാവേറും പൊട്ടിത്തെറിച്ചു. രണ്ട് ആക്രമണങ്ങളിലുംകൂടി 31 പേർക്കു ജീവഹാനി നേരിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.