നേപ്പാളിൽ മുതിർന്ന മാധ്യമപ്രവർത്തകൻ അറസ്റ്റിൽ
Saturday, April 23, 2016 12:04 PM IST
കാഠ്മണ്ഡു: അഴിമതിക്കുറ്റം ചുമത്തി മുതിർന്ന മാധ്യമപ്രവർത്തകൻ കനക് മണി ദീക്ഷിതിനെ നേപ്പാൾ പോലീസ് അറസ്റ്റ് ചെയ്തു. സഹകരണസ്‌ഥാപനത്തിന്റെ തലവനെന്ന ചുമതല വഹിച്ചപ്പോൾ അഴിമതി നടത്തിയെന്നാണ് കേസ്. ഹിമൽ സൗത്തേഷ്യൻ, നേപ്പാളി ടൈംസ് എന്നീ പ്രസിദ്ധീകരണങ്ങളുടെ പ്രസാധകനാണ് കനക് മണി ദീക്ഷിത്. ഇന്ത്യയുമായി അടുപ്പം പുലർത്തുന്ന ഇദ്ദേഹം ഇന്ത്യയിലെ ഏതാനും പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങളെഴുതുന്നുമുണ്ട്. 20 ഓളം വരുന്ന പോലീസ് സംഘം കാഠ് മണ്ഡുവിലെ പാറ്റാനിലുള്ള വസതിയിൽ നിന്നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.


അഴിമതി നിരോധന അഥോറിറ്റി (സിഐഎഎ) യുടെ തലവനായി ലോക്മാൻ സിംഗ് കാർകിയയെ നിയമിച്ചതിനെ കനക് മണി തന്റെ പ്രസിദ്ധീകരണങ്ങളിലൂടെ വിമർശിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ് അറസ്റ്റെന്ന വ്യാഖ്യാനവുമുണ്ട്. നേപ്പാളിലെ രാഷ്ട്രീയത്തിലെ മുഖ്യ ഇടനിലക്കാരനായാണിയാൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.