ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷിച്ചു
Saturday, April 23, 2016 12:04 PM IST
സിയൂൾ: ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തി. മുങ്ങിക്കപ്പലിൽ നിന്ന് ബാലസ്റ്റിക് മിസൈൽ തൊടുത്തുവിട്ടായിരുന്നു ഇത്തവണത്തെ പരീക്ഷണമെന്ന് ദക്ഷിണകൊറിയൻ പ്രതിരോധമന്ത്രാലയം സിയൂളിൽ അറിയിച്ചു. ഏതാനും മിനിറ്റുനേരം മിസൈൽ ജ്വലിച്ചതു കാണാമായിരുന്നുവെന്ന് അവർ പറഞ്ഞു. വടക്കുകിഴക്കൻ തുറമുഖമായ സ്നിപ്പോയ്ക്കു സമീപമാണ് മുങ്ങിക്കപ്പലിൽനിന്നു തൊടുക്കുന്ന ബിലിസ്റ്റിക് മിസൈൽ (എസ്എൽബിഎം) പരീക്ഷിച്ചത്. പരീക്ഷണം വിജയകരമായിരുന്നോ എന്ന കാര്യത്തിൽ വ്യക്‌തതയില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.