ഇംപീച്ച്മെന്റ് നീക്കം ജനാധിപത്യത്തെ തകർക്കും: ദിൽമ
Saturday, April 23, 2016 12:04 PM IST
ന്യൂയോർക്ക്: പ്രസിഡന്റു സ്‌ഥാനത്തുനിന്നു തന്നെ നീക്കാനുള്ള ശ്രമം അട്ടിമറിയാണെന്നും വർക്കേഴ്സ പാർട്ടിയിൽ നിന്ന് അധികാരം തിരിച്ചുപിടിക്കാനുള്ള ഏതാനും പ്രബലരുടെ നഗ്നമായ ശ്രമമാണെന്നും ബ്രസീൽ പ്രസിഡന്റ് ദിൽമ റൂസഫ്. അധികാരത്തിൽ നിന്ന് പുറത്താക്കിയാൽ സൗത്ത് അമേരിക്കൻ വ്യാപാരസമിതിയിൽ (മെർകോവൂർ) അപ്പീൽ നൽകുമെന്നും അവർ പറഞ്ഞു.

അഴിമതിയാരോപണമില്ല, പൊതുപണം കൈവശപ്പെടുത്തിയെന്നോ വിദേശരാജ്യത്തു പണം നിക്ഷേപിച്ചുവെന്നോ പറയുന്നില്ല. തനിക്കെതിരേ കേസുമില്ല. പ്രതിപക്ഷത്തെ ചിലർ തന്നെ പിന്തുണയ്ക്കുന്നുണ്ടെന്നും ദിൽമ പറഞ്ഞു. ബജറ്റ് കണക്കിൽ തിരിമറി നടത്തിയെന്നാണ് ദിൽമയ്ക്കെതിരേയുള്ള ആരോപണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.