സിക്ക് നേതാവിനെ വധിച്ചതു പാക് താലിബാൻ
Saturday, April 23, 2016 12:04 PM IST
ലാഹോർ: പാക്കിസ്‌ഥാനിൽ സിക്ക് രാഷ്ട്രീയ നേതാവ് സൂരാൻ സിംഗിനെ വധിച്ചതിന്റെ ഉത്തരവാദിത്വം പാക് താലിബാൻ ഏറ്റെടുത്തു. നേതാവിന്റെ മാതൃജില്ലയായ ബ്യണറിൽ തെഹ്റിക് ഇ താലിബാന്റെ ഉന്നംപിഴയ്ക്കാത്ത ഷൂട്ടർമാർ കൃത്യനിർവഹണം വിജയകരമായി നടപ്പാക്കിയെന്നാണ് താലിബാൻ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച സ്‌ഥിരമായുള്ള നടത്തത്തിനുശേഷം വീട്ടിലേക്കു തിരിച്ചുപോകുമ്പോഴായിരുന്നു അദ്ദേഹത്തെ വെടിവച്ചു വീഴ്ത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.