മൊബൈലിൽ ഡൗൺലോഡ് ചെയ്യാവുന്ന ആപ്ലിക്കേഷനല്ല സന്തോഷം: മാർപാപ്പ
മൊബൈലിൽ ഡൗൺലോഡ് ചെയ്യാവുന്ന ആപ്ലിക്കേഷനല്ല സന്തോഷം: മാർപാപ്പ
Sunday, April 24, 2016 12:32 PM IST
വത്തിക്കാൻ സിറ്റി: മൊബൈലിൽ ഡൗൺലോഡ് ചെയ്തു സ്വന്തമാക്കാവുന്ന ആപ്ലിക്കേഷനല്ല സന്തോഷമെന്ന് യുവജനങ്ങളോടു ഫ്രാൻസിസ് മാർപാപ്പ. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വിശുദ്ധ കുർബാനമധ്യേ യുവജനങ്ങൾക്കായി സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഇഷ്‌ടമുള്ളതൊക്കെ ചെയ്യാനുള്ളതല്ല സ്വാതന്ത്ര്യം, മറിച്ച് നല്ല വഴി തെരഞ്ഞെടുക്കാനുള്ള അവസരമാണ്. വിലമതിക്കാനാവാത്തതാണ് സന്തോഷമെന്ന അവസ്‌ഥ, അതു വിൽക്കാനോ വാങ്ങാനോ കഴിയില്ല...എഴുപതിനായിരത്തോളം യുവജനങ്ങളെ സാക്ഷിയാക്കി മാർപാപ്പ പറഞ്ഞു.


റോമിലെ സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന യുവജനറാലിയെ അഭിസംബോധന ചെയ്തു നൽകിയ വീഡിയോ സന്ദേശത്തിൽ, നെറ്റ്വർക്ക് സിഗ്നൽ ഇല്ലാത്ത മൊബൈൽപോലെ പ്രയോജനരഹിതമാണ് യേശുവില്ലാത്ത ജീവിതമെന്ന് മാർപാപ്പ ഓർമിപ്പിച്ചു.ശനിയാഴ്ച 16 യുവജനങ്ങളുടെ കുമ്പസാരം മാർപാപ്പ കേട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.